സ്വന്തം മനസ്സിന്‍റെ സമാധാനത്തിനു വേണ്ടി ഒരു ആയുഷ്ക്കാലം മുഴുവന്‍ പണത്തിന്‍റെയും, പെണ്ണിന്‍റെയും,അധികാരത്തിന്‍റെയും, ലഹരിയുടെയും പിന്നാലെ പരക്കം പായുന്ന മനുഷ്യമനസ്സുകളെ അറിയുക !!!!....സമാധാനം മറ്റെവിടെയുമില്ല... നിങ്ങളുടെ മനസ്സിന്‍റെ അകത്തളത്തില്‍ തന്നെ വറ്റാത്ത നീരുറവയായി നിലകൊള്ളുന്നുവെന്ന്. അത് എപ്പോള്‍ വേണമെങ്കിലും കോരിയെടുക്കാം,വേണ്ടുവോളം ആസ്വദിക്കാം... ലളിതമായ ചിലപുനര്‍ന്തകളിലൂടെ ...
നിങ്ങളുടെ അമ്മയേയും,അച്ചനെയും,സഹോദരങ്ങളെയും,
ജീവിതപങ്കാളിയെയും,സന്താനങ്ങളെയും വാക്കുകൊണ്ടും നോക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും സംതൃപ്തിപ്പെടുത്താന്‍ ശ്രമിക്കൂ.. സമാധാനത്തിന്‍റെ നീരുറവ പതുക്കെ പൊട്ടിപ്പുറപ്പെടും. സുഹൃത്തുക്കളോടും,അയല്‍വാസികളോടും മാന്യമായി പെരുമാറുകയും, നിലവിലുള്ള അവസ്ഥയില്‍ തൃപ്ത്തരായി നിങ്ങളുടെ മുന്‍പില്‍ കരയുന്നവരുടെ കണ്ണീരൊപ്പുകയും കൂടി ചെയ്‌താല്‍ നിങ്ങളുടെ സമാധാനം പരിപൂര്‍ണ്ണതയിലെത്തും നിശ്ചയം!!!..
ആ പരമാനന്ദം ഒന്ന് അനുഭവിച്ചറിയൂ... ഇതിനു തുല്യമായി ലോകത്ത് മറ്റൊന്നും തന്നെയില്ല...
പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഊര്‍ജ സ്രോതസ്സിന്‍റെ ഉറവിടമാണ് ഓരോ മനുഷ്യമനസ്സും. ഈ കലവറകളില്‍ സ്നേഹത്തിന്‍റെ ന്യുക്ലിയര്‍ ബോംബുകള്‍ പൊട്ടിച്ച് മനുഷ്യകുലത്തെ ആകമാനം നേര്‍വഴിയിലേക്ക് നയിച്ച അവതാര പുരുഷന്മാര്‍ പിറന്ന മണ്ണാണിത്. ആ സ്നേഹസ്ഫോടനത്തിന്‍റെ അലയടിക്കുന്ന കമ്പനങ്ങള്‍ ഇന്നും കാതോര്‍ത്താല്‍ അവിടവിടെയായി കേള്‍ക്കാം. ഇത്തരത്തിലുള്ള ഒരു തീപ്പെട്ടികൊള്ളിയെങ്ങിലും നമുക്കൊരോര്ത്തര്‍ക്കും ഉരസാന്‍ കഴിഞ്ഞാല്‍.......
വരൂ....
പങ്കുചേരാം.....പരിശ്രമിക്കാം......
നമുക്ക് ഈ ഭൂമിയെ സ്വര്‍ഗമാക്കേണ്ടതുണ്ട്.....
No comments:
Post a Comment